ഡല്‍ഹി എയിംസ്/ ഫയല്‍ ചിത്രം 
Kerala

കേരളത്തിന് എയിംസ് കിട്ടുമോ?; കേന്ദ്രമന്ത്രിസഭയുടെ മുന്നിലേക്ക്

കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസ് അനുവദിക്കുന്ന വിഷയം കേന്ദ്ര മന്ത്രിസഭയുടെ മുന്നിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസ് അനുവദിക്കുന്ന വിഷയം കേന്ദ്ര മന്ത്രിസഭയുടെ മുന്നിലേക്ക്. മന്ത്രിസഭ വിഷയം പരിഗണിക്കുമെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി. 

കൊച്ചിയില്‍ നടക്കുന്ന പാലിയേറ്റീവ് കെയര്‍ സമ്മേളനത്തിന് മുന്‍പ് തീരുമാനം എടുക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്നത് കേരളത്തിന്റെ നീണ്ടക്കാലമായുള്ള ആവശ്യമാണ്. രണ്ടുമാസം മുന്‍പ് ഇക്കാര്യം ആവശ്യപ്പെട്ട് കെ വി തോമസ് കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. 

രണ്ടുമാസം മുന്‍പ് എയിംസ് സ്ഥാപിക്കുന്നതിനായി ബാലുശേരി നിയോജക മണ്ഡലത്തിലെ കിനാലൂരില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കെഎസ്‌ഐഡിസിയുടെ കൈവശമുള്ള ഭൂമിക്ക് പുറമേ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനായാണ് ഉത്തരവിറക്കിയത്. കിനാലൂരില്‍ എയിംസ് തുടങ്ങാന്‍ 200 ഏക്കര്‍ സ്ഥലമാണ് വേണ്ടിവരിക. കെഎസ്‌ഐഡിസിയുടെ 153.46 ഏക്കര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

'ഈ സിനിമയിലുണ്ടെന്ന് ഞാനും മറന്നു'; കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല; തുറന്നടിച്ച് നടി!

ആർആർ‌എസ്‌എസ് ചരിത്രം പ്രമേയം, ട്രെയ്‌ലറിന് അനുമതി നൽകാതെ സെൻസർ ബോർഡ്; റിലീസിന് തൊട്ടുമുൻപ് കുരുക്കിലായി സഞ്ജയ് ദത്ത് ചിത്രം

SCROLL FOR NEXT