Shamseer, Rahul Mamkootathil 
Kerala

രാഹുല്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശം, അയോഗ്യത നടപടിക്ക് നിയമോപദേശം തേടും : സ്പീക്കര്‍

വിഷയം എത്തിക്‌സ് ആന്റ് പ്രവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഒരു ആരോപണമല്ല, തുടര്‍ച്ചയായി ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വളരെ ഗൗരവമേറിയ കാര്യമാണിത്. എത്തിക്‌സ് ആന്റ് പ്രവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു.

രാഹുലിനെ അറസ്റ്റ് ചെയ്ത വിവരം അടക്കം ഔദ്യോഗികമായി നിയമസഭയെ അറിയിക്കേണ്ടതാണ്. അതിനുശേഷം നിയമസഭ ഇക്കാര്യം പരിശോധിക്കും. അയോഗ്യനാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും സ്പീക്കര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് രാത്രി 12.30 ഓടെ നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിന്റെ അറസ്റ്റ്.

Speaker A N Shamseer says disqualification of Rahul Mamkootathil will be discussed with legal experts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്തിമ കണക്ക് ഇനിയും ആയില്ല, പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടെ പോളിങ് 79.63%: രത്തന്‍ ഖേല്‍ക്കര്‍

എൽബിഎസ്സിൽ 26 തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ, പത്ത്, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡ​ഗൗട്ടിലെ ഫോൺ ഉപയോഗം; റോമി ബിന്ദർക്ക് കുരുക്ക് മുറുകുന്നു,വിശദീകരണം തേടി ബിസിസിഐ

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ്; പത്തൊന്‍പതുകാരനെതിരെ കേസ്

'4 മണിക്കൂർ 23 മിനിറ്റ്'; സമയത്തിൽ 'ധുരന്ധര്‍ 2' സിനിമയെ പോലും പിന്നിലാക്കി ഈ ഐപിഎൽ പോരാട്ടം!

SCROLL FOR NEXT