Fraud case over fake UK job visa ഐറിന്‍ എല്‍സ കുര്യന്‍  Special Arrangement
Kerala

യുകെയില്‍ ജോലി വാഗ്ദാനം, 10 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍

പ്രതി പിടിയിലായത് തിരുവനന്തപുരത്ത് നിന്ന്

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: യുകെയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവതി പിടിയില്‍. (Fraud case over fake UK job visa ) കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യനാണ് (25) പിടിയിലായത്. കട്ടപ്പന സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.

പണം നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും വിസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതി അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഐറിന്‍ എല്‍സ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കട്ടപ്പന പൊലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ