Woman arrested with 124 ltr liquor in Palakkad  
Kerala

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

52 കാരിയായ ശശികലയാണ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. മവീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. 52 കാരിയായ ശശികലയാണ് പിടിയിലായത്. എക്‌സൈസ് സംഘം വീട്ടില്‍ നടത്തിയ തിരച്ചിലലാണ് രഹസ്യ അറ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.

അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു 124 ലിറ്റര്‍ മദ്യം. കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ സിബി സിറില്‍, അസിസ്റ്റന്റ് ഗ്രേഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി ചെന്താമര, കെ വെള്ളകുട്ടി, പ്രേവന്റീവ് ഓഫീസര്‍ ഗ്രേഡ് എസ് നടേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ കെ അഭിലാഷ്, എച്ച് നൗഫല്‍, ജി വിജേഷ് കുമാര്‍, സി രാധാകൃഷ്ണന്‍, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ കെ സി സംഗീത, പി വൈ സീനത്ത്, സി അഞ്ചു, വി ഷീജ എന്നിവര്‍ പങ്കെടുത്തു.

Woman arrested with 124 ltr liquor in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT