ഹസ്ന 
Kerala

വിളിച്ചിട്ട് അനക്കമില്ല, വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ കണ്ടത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം

ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം  കോട്ടവളപ്പിൽ ഷംസീറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്ന (34) ആണ് മരിച്ചത്. 

ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവമുണ്ടായത്. പുറത്തുപോയ ഭർത്താവ് തിരിച്ചെത്തി വിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പുറക് വശത്തെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.

വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്നയും ഏഴ് വർഷമായി തിക്കോടിയിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ : ഹനാൻ, ഫാത്തിമ .

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

SCROLL FOR NEXT