Woman Dies After Brutal Assault While Resisting Sexual Attack in Bengaluru. 
Kerala

ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പൊലീസ്; മര്‍ദനമേറ്റ യുവതി മരിച്ചു; പ്രതി ഒളിവില്‍

തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബംഗളുരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂര മര്‍ദനത്തിനിരയായ യുവതി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിനി സുനിത(47)യാണ് മരിച്ചത്. ബംഗളൂരുവിലെ സുലിബെലെയില്‍ വെച്ചാണ് സംഭവം നടന്നത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഈ മാസം മൂന്നാം തീയതിയാണ് സംഭവം നടന്നത്. ബംഗളൂരുവില്‍ തെരുവുനായ്ക്കള്‍ക്കായി ദീപക് കൃഷ്ണന്‍ എന്ന മലയാളി യുവാവ് നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് ജോലിക്കായാണ് സുനിത എത്തിയത്‍.

സുനിതയ്ക്ക് പുറമെ മറ്റ് രണ്ട് സ്ത്രീകളും ഇവിടെ ജോലിയ്ക്കായി എത്തിയിരുന്നു. സംഭവ ദിവസം ദീപക് സുനിതയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് സുനിത എതിർത്തതോടെ പ്രകോപിതനായ ദീപക് ഇവരെ മാരകമായി മര്‍ദ്ദിക്കുകയായിരുന്നു.

തലച്ചോറിന് ക്ഷതമേറ്റ സുനിത അബോധാവസ്ഥയിലായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ തൃശൂരിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. പ്രതി ദീപക് കൃഷ്ണന്‍ നിലവിൽ ഒളിവിലാണ്. പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Woman Dies After Brutal Assault While Resisting Sexual Attack in Bengaluru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെള്ളി വെളിച്ചം', ചരിത്രമെഴുതി മലയാളി ഷൂട്ടിങ് താരം വി​ദർശ വിനോദ്! ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ

'പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ പരിഹസിക്കുന്നത് ?'; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ

കണ്ണൂരും തിരുവനന്തപുരവും ഉൾപ്പെടെ ആറ് ജില്ലകളിൽ അഴിച്ചുപണിക്ക് സിപിഎം: ജില്ലാ സെക്രട്ടറിമാർ മാറിയേക്കും

'മലയാളികള്‍ കപട സദാചാരവാദികള്‍; മാധ്യമങ്ങളില്‍ വരുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നു'

അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ