ഫയല്‍ ചിത്രം 
Kerala

ഗര്‍ഭപാത്രത്തിലെ പാടനീക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം 

ഗര്‍ഭപാത്രത്തിലെ പാടനീക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ യുവതി മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: ഗര്‍ഭപാത്രത്തിലെ പാടനീക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ യുവതി മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷം. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. 

ചെറുവത്തൂര്‍ മടക്കര കാടങ്കോട്ടെ കെ ടി നയന(32) ആണ് മരിച്ചത്. ഇതോടെ കാഞ്ഞങ്ങാട് കുശവന്‍കുന്നിലെ ശശിരേഖ ആശുപത്രിയില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. 

ഹൃദയാഘാതം മൂലമാണ് യുവതി മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT