പ്രതി നൗഷീദ്‌ 
Kerala

കൊച്ചിയില്‍ യുവതിയെ കൊന്നത് ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് ശേഷം; കുറ്റവിചാരണ നടത്തി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ രേഷ്മ സുഹൃത്ത് നൗഷീദിന്റെ കുത്തേറ്റ് മരിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കലൂരിലെ ഹോട്ടലില്‍ ചങ്ങനാശേരി സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ നൗഷിദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നും നൗഷീദ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ രേഷ്മ സുഹൃത്ത് നൗഷീദിന്റെ കുത്തേറ്റ് മരിച്ചത്. 

പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നില്‍ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു.

പകമൂലമാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു നൗഷീദ് ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നായിരുന്നു നൗഷീദിന്റെ മൊഴി. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നൗഷീദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT