Raju 
Kerala

കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കല്‍പ്പറ്റ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. വയനാട് മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. 50 വയസ്സായിരുന്നു.

കാട്ടിക്കുളത്ത് കൃഷി സ്ഥലത്തു വെച്ചാണ് രാജുവിന് നേര്‍ക്ക് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയിരുന്നു. പുലര്‍ച്ചെയും ജനവാസ കേന്ദ്രത്തില്‍ തുടര്‍ന്ന കാട്ടാനയെ കാടുകയറ്റാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനിടെ കൃഷിയിടത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാജു കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

Worker killed in wild elephant attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

ശബരിമല മാതൃകയിലുള്ള വെര്‍ച്വല്‍ ക്യൂ അയോധ്യയുടെ പരിഗണനയില്‍; തീര്‍ത്ഥാടക തിരക്ക് കുറയ്ക്കാന്‍ നീക്കം

നികുതി വരുമാനത്തില്‍ കുതിപ്പ്, ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് സമാപനം, റിബാകിന വനിതാ ചാംപ്യൻ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എലേന റിബാകിന യുഎസ് ഓപ്പൺ വനിതാ ചാംപ്യൻ; സബലേങ്കയുടെ ഹാട്രിക്ക് മോഹം തകർത്തു

സഞ്ജു- അഭിഷേക്... സഞ്ജു- വൈഭവ്... അഭിഷേക്- വൈഭവ്...?