സജേഷ് 
Kerala

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

വടക്കുമ്പാട് ചാപ്പയിൽ താമത്ത് വളപ്പിൽ എൻ വി സജേഷാണ് (35) മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂർ: പെരളശേരിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. വടക്കുമ്പാട് ചാപ്പയിൽ താമത്ത് വളപ്പിൽ എൻ വി സജേഷാണ് (35) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽ നിന്നും അമ്മ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഓടി പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.

നാട്ടുകാർ ഉടൻ പെരളശേരി എ കെ ജി സ്മാരക സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പരേതനായ നാണുവിൻ്റെയും ശോഭയുടെയും മകനാണ് സഹോദരൻ: സനീഷ് . മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി. ബുധനാഴ്ച്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സജേഷ് . യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് സഹോദരൻ സനീഷിനെ ചക്കരക്കൽ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ മർദ്ദനമേറ്റ പരിക്കുകളൊന്നും പ്രാഥമിക മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചക്കരക്കൽ പൊലിസ് അറിയിച്ചു.

വീട്ടിൽ വെച്ച് ജ്യേഷ്ഠസഹോദരനുമായി സജേഷ് വാക്കുതർക്കമുണ്ടായെന്നും സഹോദരൻ്റെ മർദ്ദനമേറ്റതാണ് മരണകാരണമെന്നായിരുന്നു ആരോപണം. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പ്രാഥമിക പരിശോധനയിൽ പൊലിസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചില കേന്ദ്രങ്ങൾ വ്യാജ പ്രചരണങ്ങൾ നടത്തുന്നതായും ബന്ധപ്പെട്ടവർ ഇതിൽ നിന്നും പിൻതിരിയണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Young man collapses and dies under mysterious circumstances

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം; ഇഡിയുടെ കത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു'

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍

ലുക്ക് മാറി, പുതിയ കളറുകളില്‍ സുസുക്കി ജിക്‌സര്‍ ശ്രേണി; അറിയാം വിലയും ഫീച്ചറുകളും

വിവാഹ വാഗ്ദാനം നല്‍കി പീഡനം, പോക്‌സോ കേസ്: യുവാവ് കോയമ്പത്തൂരില്‍ നിന്നും പിടിയില്‍