Rajeev 
Kerala

ബത്തേരിയില്‍ യുവാവ് പറമ്പില്‍ മരിച്ച നിലയില്‍; കാട്ടാന ആക്രമണമെന്ന് സംശയം

കൃഷിയിടത്തില്‍ കടന്ന കാട്ടാനയെ തുരത്താന്‍ പോയതാണ് രാജീവ് എന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവ് ആണ് മരിച്ചത്. കാട്ടാന ആക്രമണമാണെന്നാണ് സംശയം.

കൃഷിയിടത്തില്‍ കടന്ന കാട്ടാനയെ തുരത്താന്‍ പോയതാണ് രാജീവ് എന്നാണ് വിവരം. രാത്രി 9.30 ഓടെയാണ് രാജീവ് വീട്ടില്‍ നിന്നും പോയത്. എന്നാല്‍ 12 മണിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

രാജീവ് മരിച്ചു കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകളുണ്ട്. ഒറ്റയ്ക്കായിരുന്നു രാജീവ് പോയതെന്നാണ് വിവരം. പ്രദേശത്ത് കാട്ടാനയുടെ ചിന്നംവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

A young man was found dead in a field in Sultan Bathery, Wayanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും