ഷിബു  
Kerala

മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

ശാസ്താംകോട്ടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊല്ലം: ശാസ്താംകോട്ടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കോവൂര്‍ സ്വദേശി ഷിബു (40) ആണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങ മാമ്പുഴമുക്കില്‍ ടുവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് ഷിബു.

ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. അറസ്റ്റിലായ ഉന്മേഷിന്റെ വീടിന് സമീപത്തിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.

പിക്ക് അപ്പ് ഓട്ടോ ഡ്രൈവറാണ് പ്രതി ഉന്മേഷ്. മുന്‍പും സമാനമായ കൊലപാതക ശ്രമകേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് ഉന്മേഷ് എന്നും പൊലീസ് പറയുന്നു. നേരത്തെയും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.

Young man stabbed to death in Kollam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

'കല്യാണത്തിന് കമ്മൽ മറന്നുപോയി; വെളുപ്പിനെ അത് കൊണ്ടുവന്നത് മുൻ ഭർത്താവ്'

നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം

സ്ക്വാഷിൽ അപൂർവ ചരിത്രമെഴുതി അനാഹത് സിങ്; ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം

ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് കുറ്റമായി കാണാനാവില്ല: ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍