Young man threatens suicide by climbing on transformer after wife gets angry; finally a case is filed screen grab
Kerala

ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്; ഒടുവില്‍ കേസ്

പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുമ്പിലെ ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ചെന്നീര്‍ക്കര ഊന്നുകല്‍ ജങ്ഷന് സമീപത്തെ കെഎസ്ഇബി 11 കെവി ലൈന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ലിങ്ക് പോസ്റ്റില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബ്ലേഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി ഇയാള്‍ ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറുകയായിരുന്നു.

നാട്ടുകാര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതിനിടെ പത്തനംതിട്ടയില്‍ നിന്ന് അഗ്‌നിരക്ഷാസേനയും ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ഭാര്യയും ബന്ധുക്കളും ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സേഫ്റ്റി നെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി, ഏണി ഉപയോഗിച്ച് മുകളില്‍ കയറിയാണ് ഇയാളെ താഴെ എത്തിച്ചത്. താഴെയിറക്കിയതിന് ശേഷം യുവാവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആത്മഹത്യാ ശ്രമത്തിന് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Young man threatens suicide by climbing on transformer after wife gets angry; finally a case is filed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി

ടേം ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ മറന്നോ?, ലാപ്‌സാകുമോ?, പുനരുജ്ജീവിപ്പിക്കാന്‍ വഴിയുണ്ടോ?; അറിയാം വിശദമായി

ത്രില്ലർ‌ ചിത്രവുമായി സജിൻ ബാബു; 'തർക്കം' ചിത്രീകരണം തുടങ്ങി