യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു 
Kerala

പരസ്യചിത്രീകരണത്തിന് എത്തി; യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു; അന്വേഷണം

ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെട്ടമല പാറമടയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് സംഘം പെരുമ്പാവൂരില്‍ എത്തിയത്. ഷൂട്ടിങ് സ്ഥലം കാണുന്നതിനിടയില്‍ ഇയാള്‍ പാറമടയില്‍ ഇറങ്ങി നീന്തുകയായിരുന്നു. അതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോകുയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി യുവാവിനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുപത് വര്‍ഷത്തിലേറെയായി പാറമട അടഞ്ഞുകിടക്കുകയായിരുന്നെന്നാണ് വിവരം. ചിലര്‍ ഇവിടെ മുങ്ങിമരിച്ചിരുന്നു. തുടര്‍ന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. പരസ്യചിത്രീകരണത്തിനായി ഇവര്‍ മുന്‍കൂട്ടി അനുമതി ചോദിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

young model drowns to death in a quarry pond

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

ബക്രീദ് വിരുന്നിന് ശേഷം ഡിറ്റോക്സ് ഡയറ്റ് ആവശ്യമാണോ?

ദമ്പതികള്‍ക്ക് ഒരുമിച്ച് ലൈഫ് കവര്‍, ഡബിള്‍ പ്രൊട്ടക്ഷന്‍; അറിയാം എല്‍ഐസിയുടെ പുതിയ പോളിസി

'എന്തോന്ന് കോലമിത്, ഇങ്ങനെയാണോ കാമിയോയെ കൊണ്ടുവരുന്നത്!'; ട്രോളുകളിൽ നിറഞ്ഞ് 'കാട്ടാളനി'ലെ ലോകേഷിന്റെ അതിഥി വേഷം

വയോധികയെ കൊന്ന് കായലില്‍ കെട്ടിത്താഴ്ത്തിയ കേസ്; പ്രതി അയല്‍വാസി; അറസ്റ്റ്

SCROLL FOR NEXT