വിജയം ആഹ്ലാദിക്കുന്ന അര്‍ജന്റീന ആരാധകര്‍ 
Kerala

കേരളത്തിന് പ്രത്യേക നന്ദി; അതിശയിപ്പിക്കുന്ന പിന്തുണ; സന്തോഷം അറിയിച്ച് അര്‍ജന്റീന

അതിശയിപ്പിക്കുന്ന പിന്തുണയാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയതെന്ന് ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണച്ചതിന്‌കേരളത്തിന് പ്രത്യേകനന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കേരളത്തെ കൂടാതെ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെ അരാധകര്‍ക്കും അവര്‍ നന്ദി അറിയിച്ചു. 

ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോക്കൊപ്പമാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെ പേരില്‍ കേരളത്തിന്റെ പേര് പ്രത്യേകം എടുത്തുപറഞ്ഞാണ് അവര്‍ നന്ദി അറിയിച്ചത്. അതിശയിപ്പിക്കുന്ന പിന്തുണയാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയതെന്ന് ട്വിറ്ററില്‍ കുറിച്ചു. കേരളത്തിന്റെ  പേരെടുത്ത് പറഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ആരാധകര്‍.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഫൈനലായിരുന്നു ഇന്നലെ ഖത്തറില്‍ നടന്നത്. ഉഗ്രപോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ ആയിരുന്നു വിജയിയെ നിശ്ചയിച്ചത്. ഫ്രാന്‍സിനെതിരെ രണ്ടിനെതിരെ നാലുഗോള്‍ക്ക് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ന്റീനയുടെ കീരീടനേട്ടം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT