ക്രിക്കറ്റ് ബാറ്റ് പരിശോധിക്കുന്ന എക്‌സൈസ് സംഘം 
Kerala

16 ക്രിക്കറ്റ് ബാറ്റിനുള്ളില്‍ 15 കിലോ കഞ്ചാവ്; ചെങ്ങന്നൂരില്‍ യുവാക്കള്‍ പിടിയില്‍

കസ്റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യ യുവാക്കള്‍ പിടിയിലായത്. അറസ്റ്റിലായവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. 16 ക്രിക്കറ്റ് ബാറ്റുകള്‍ക്കുള്ളില്‍ നിറച്ചനിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവ് 15 കിലോയോളം വരുമെന്ന എക്‌സൈസ് സംഘം പറഞ്ഞു.

ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷനില്‍ ഇവരെ കാത്തുനില്‍ക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു. ആര്‍ക്ക് വേണ്ടിയാണ് ഇത്രയേറെ കഞ്ചാവ് എത്തിച്ചതെന്നതുള്‍പ്പടെ കണ്ടെത്തേണ്ടതുണ്ട്. പ്രതി ബംഗാളില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്നയാളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

youth arrested for smuggling cannabis inside a cricket bat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT