മിയാസ് ബാബു 
Kerala

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

അരിക്കോട് സ്വദേശിയായ അനീസ് ബാബുവാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എസ്‌ഐയുടെ വീട്ടില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. മുക്കം സ്റ്റേഷനിലെ എസ്‌ഐ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. എസ്‌ഐയുടെ കൂടെ താമസിക്കുന്ന സനീഷ് എന്ന യുവാവാണ് മോഷ്ടാക്കളെ കണ്ടത്. ഇതോടെ മൂന്നംഗസംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒരാളെ സനീഷ് പിടകൂടുകയായിരുന്നു. അരിക്കോട് സ്വദേശിയായ മിയാസ് ബാബുവാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു

പട്ടാപ്പകല്‍ വീടിന്റെ പുറക് വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീടിന്റെ അകത്തെ മുഴുവന്‍ റൂമുകളും പൊളിച്ച നിലയിലാണ്. 8500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ലാപ് ടോപ് അടക്കമുള്ള മറ്റു സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസ് ക്വാര്‍ട്ടേഴ്‌സ് ആണെന്ന് അറിയാതെയാണ് കയറിയതെന്നാണ് അനീസ് ബാബു പൊലീസിനോട് പറഞ്ഞത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറയുന്നു.

Youth arrested for theft at Sub-Inspector's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

തൃശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം അറിയാം

എംകെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

ഡ്രൈവർമാരുടെ പെരുമാറ്റം ട്രാക്ക് ചെയ്യുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും എഐ ഉപയോഗിച്ച് യുഎഇ

SCROLL FOR NEXT