youth stabbed to death malappuram tirur Special Arrangement
Kerala

തിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു

നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു. തിരൂര്‍ വാടിക്കലിലാണ് സംഭവം. കാട്ടിലപ്പള്ളി സ്വദേശി 26 കാരനായ തുഫൈല്‍ ആണ് മരിച്ചത്. നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

വാഹനത്തില്‍ പോകുമ്പോള്‍ നാലംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ തുഫൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍.

youth stabbed to death malappuram tirur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം