Kerala

അന്തിക്കാട് നിധില്‍ കൊലക്കേസ്; രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍

അന്തിക്കാട് നിധില്‍ കൊലക്കേസ്; രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. അന്തിക്കാട് സ്വദേശി ഗുജ്ജാണ്ടി എന്ന് വിളിക്കുന്ന പറപ്പുള്ളി വീട്ടില്‍ സന്ദീപ്, മണലൂര്‍ സ്വദേശി അമ്പാടി എന്ന് വിളിക്കുന്ന പാലക്കല്‍ വീട്ടില്‍ വിനായകന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസിലെ 12 പ്രതികളും പിടിയിലായി.

കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധില്‍, അന്തിക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് വരുമ്പോഴാണ് കൊല്ലപ്പെട്ടത്. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ജൂലൈയില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒന്‍പത് പ്രതികളില്‍ ഒരാളാണ് നിധില്‍. നിധിലിന്റെ സഹോദരനാണ് ആദര്‍ശിനെ വെട്ടി  കൊലപ്പെടുത്തിയത്. നിധിലാണ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവത്രേ, വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി പികെ ശ്രീമതി -VIDEO

ശബരിമല സ്വര്‍ണക്കൊള്ള: 'അന്വേഷണം മന്ദഗതിയില്‍', സര്‍ക്കാരിന് അതൃപ്തിയെന്ന് മന്ത്രി കെ മുരളീധരന്‍

വിദ്യാർഥികളോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത: പിൻവാതിൽ അടച്ചിട്ട് യാത്ര തടഞ്ഞു

ഡിഎൻഎ പരിശോധനാ ഫീസായി 25,000 രൂപയില്ല; 'അമ്മത്തൊട്ടിലിൽ' ഉപേക്ഷിച്ച കുഞ്ഞിനെ തിരിച്ചുകിട്ടാൻ പ്രയാസപ്പെട്ട അമ്മയ്ക്ക് തുണയായി മന്ത്രി

സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം