പ്രതീകാത്മക ചിത്രം 
Kerala

അമ്മയുടെ മര്‍ദനമേറ്റ് നാലു വയസ്സുകാരി മരിച്ചു

. ആഹാരം കഴിക്കാത്തതിനെതുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അമ്മയുടെ മര്‍ദനമേറ്റ് കുട്ടി മരിച്ചു. നാലു വയസ്സുള്ള കുട്ടിയാണ് മരിച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ആഹാരം കഴിക്കാത്തതിനെതുടര്‍ന്ന് അമ്മ മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. അമ്മയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. 

കുട്ടിയുടെ കാലിലും ശരീരത്തും പരിക്കുകളുണ്ടായിരുന്നു. പാരിപ്പള്ളിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കഴക്കൂട്ടത്ത് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചപ്പോഴേക്കും കുട്ടി മരിച്ചു. കുട്ടി മരിച്ചതറിഞ്ഞ് അച്ഛന്‍ ബോധരഹിതനായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് നേരിയ പനി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ സൂചിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT