Kerala

ആശ്വാസവാർത്ത; 44 ദിവസമായി കോഴഞ്ചേരി ആശുപത്രിയിലുളള 62കാരിയുടെ പരിശോധനാഫലം വീണ്ടും നെ​ഗറ്റീവ്

തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് വീ​ട്ട​മ്മ​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​കു​ന്ന​ത്

Author : സമകാലിക മലയാളം ഡെസ്ക്

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യിൽ കഴിയുന്ന 62കാ​രി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം വീ​ണ്ടും നെ​ഗ​റ്റീ​വ്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് വീ​ട്ട​മ്മ​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​കു​ന്ന​ത്.

 ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഇ​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. മു​ൻ​പ് 19 പ്രാ​വ​ശ്യം ഇ​വ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം പോ​സീ​റ്റീ​വ് ആ​യ​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു.

 ഇ​റ്റ​ലി കു​ടും​ബ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തെ തു‌​ട​ർ​ന്നാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 44 ദിവസമായി ഇ​വ​ര്‍ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രു​ടെ മ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT