Kerala

എന്‍ഡിഎയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്: ജെഎസ്എസ് രാജന്‍ബാബു വിഭാഗം മുന്നണിവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് പിന്നാലെ വീണ്ടും എന്‍ഡിഎയില്‍ സഖ്യകക്ഷിയുടെ കൊഴിഞ്ഞുപോക്ക്. ജെഎസ്എസ് രാജന്‍ബാബു വിഭാഗം മുന്നണി വിട്ടു. മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്‍കി. 

എന്‍ഡിഎയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും, മുന്നണിയുമായി ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് ജെഎസ്എസ് രാജന്‍ബാബു വിഭാഗം മുന്നണി വിട്ടിരിക്കുന്നത്. 

എന്‍ഡിഎയിലെ ഘടകകക്ഷികള്‍ അസംതൃപ്തരാണെന്നും, മുന്നണിയില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും രാജന്‍ബാബു ആലപ്പുഴയില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സികെ ജാനുവിന്റെ പാര്‍ട്ടിക്കും ബിഡിജെഎസിനും ഒപ്പം രാജന്‍ബാബു വിഭാഗം എന്‍ഡിഎയില്‍ എത്തുന്നത്. എന്‍ഡിഎയില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് സികെ ജാനുവും മുന്നണി വിട്ടത്. ജാനു ഇപ്പോള്‍ ഇടതു മുന്നണിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രാജന്‍ബാബു യുഡിഎഫ് പാളയത്തിലേക്ക് പോകുമെന്നാണ് സൂചനകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്

അച്ഛന്റ ഭാര്യയുടെ അമ്മയെ മകന്‍ വിവാഹം കഴിച്ചു; അച്ഛന്‍ മകന് മരുമകന്‍, അച്ഛന്റെ മുന്‍ഭാര്യ മകളും! ചക്ക കുഴഞ്ഞ പോലൊരു ജീവിതം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്