Kerala

എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം; അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഹാദിയയുടെ വെളിപ്പെടുത്തല്‍

ഞാന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടക്കുമെന്നത് ഉറപ്പാണ്. അച്ഛന്‌അത്രമേല്‍ ദേഷ്യം വരുന്നുണ്ടെന്ന് തനിക്കറിയാം. അച്ഛന്‍തന്നെ തല്ലുന്നുണ്ടെന്നും ചവിട്ടുന്നുണ്ടെന്നും വീഡിയോയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അച്ചന്‍ അശോകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുന്നുവെന്ന ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. രാഹുല്‍ ഈശ്വറാണ് ഇതുസംബന്ധിച്ച വീഡിയോയും വെളിപ്പെടുത്തലും  പുറത്തുവിട്ടത്.   അതേസമയം ഇതു സംബന്ധിച്ച കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടില്ലെന്നും  രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

അച്ഛന്‍ കൊല്ലുമെന്ന ഭയം തനിക്കുണ്ട്. ഞാന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടക്കുമെന്നത് ഉറപ്പാണ്. അച്ഛന്‌ അത്രമേല്‍ ദേഷ്യം വരുന്നുണ്ടെന്ന് തനിക്കറിയാം. അച്ഛന്‍ തന്നെ തല്ലുന്നുതായും ചവിട്ടുന്നതായും രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വീഡിയോയില്‍ ഹാദിയ പറയുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിടാത്തത് വര്‍ഗീയ പ്രശ്‌നം കണക്കിലെടുത്താണ്. വീണ്ടും കേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഹാദിയ മൂന്നാമത് ഒരിടത്ത് എത്തുന്നതിന് വേണ്ടിയാണ് വീഡിയോ പുറത്തുവിട്ടതെന്നും രാഹുല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി

ഹാദിയയെ മരുന്നു നല്‍കി മയക്കി  കിടത്തുകയാണെന്ന ആരോപണവുമായി ഡോക്യുമെന്ററി സംവിധായകന്‍ രാംഗോപാല്‍ മോനോന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിതാവ് അശോകന്‍ ഹാദിയയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡീയോ രാഹുല്‍ ഈശ്വറിന്റെ കൈവശമുണ്ട്. അതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഡോക്യുമെന്ററി നിര്‍മ്മാണത്തിനിടെ രാഹുലിനെ സന്ദര്‍ശിച്ചപ്പോഴാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടുമെന്ന് ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുല്‍ തന്നെ കാണിച്ചതായും രാംഗോപാല്‍ പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് രാഹുല്‍ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം