Kerala

എല്‍ഐസി ഓഹരി വില്‍പ്പന; പ്രതിഷേധം ശക്തം; ഫെബ്രുവരി നാലിന് പണിമുടക്ക്

എല്‍ഐസിയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശത്തില്‍ ശക്തമായ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എല്‍ഐസിയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജീവനക്കാര്‍ ദേശവ്യാപകമായി ''ഇറങ്ങിപ്പോക്ക് സമരം'' നടത്തുമെന്ന് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(എഐഐഇഎ) അറിയിച്ചു.

32 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എല്‍ഐസിക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 29 ലക്ഷംകോടി രൂപയുടെ നിക്ഷേപം ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2610 കോടി കേന്ദ്രത്തിന് ലാഭവിഹിതം കൈമാറി. 50,000കോടി രൂപയുടെ ബോണസും പോളിസി ഉടമകള്‍ക്ക് നല്‍കി. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ കേന്ദ്ര ബജറ്റ് നിര്‍ദേശത്തിനെതിരെ ദേശവ്യാപക പ്രചാരണത്തിനും സംഘടന ആഹ്വാനം ചെയ്തു.

എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുളള ഓഹരിയുടെ ഒരു ഭാഗം പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വിറ്റഴിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ വരുന്ന സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നും അവര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT