പ്രതീകാത്മക ചിത്രം 
Kerala

ഏഴുവയസ്സുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് പുത്തന്‍പുറത്ത് അബ്ദുല്‍ റഊഫിന്റെ മകന്‍ മുഹമ്മദ് അന്‍സില്‍(ഏഴ്)ആണ് മരിച്ചത്. പരപ്പന്‍പൊയില്‍ രാരോത്ത് യുപി സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. 

വീട്ടില്‍ നിന്ന് കളിക്കാനെന്ന് പറഞ്ഞിറങ്ങിയ അന്‍സിലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വാവാട് ജുമാ മസ്ജിദിന്റെ മുറ്റത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മയ്യത്ത് നമസ്‌കാരം വെള്ളിയാഴ്ച വാവാട് ജുമാമസ്ജിദില്‍ നടക്കും. മാതാവ്: നസ്‌ലി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിതൃമോക്ഷ പുണ്യം തേടി, ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

'അതിലെ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതാണ്, ജ്യോതിർമയിയെ നായികയാക്കാൻ കാരണം'; 'എന്റെ വീട് അപ്പൂന്റേം' സിനിമയെക്കുറിച്ച് സഞ്ജയ്

ഉറച്ച ഹിന്ദുമത വിശ്വാസിയാണോ?, നോണ്‍ വെജും മദ്യവും കഴിക്കാറുണ്ടോ?; രാമക്ഷേത്ര സിഇഒയ്ക്കുള്ള ചോദ്യങ്ങള്‍ പുറത്ത്

ഇറാന്റെ വധഭീഷണി: രഹസ്യമായി വിമാനം മാറിക്കയറി, സ്ഥിരീകരിച്ച് ട്രംപ്

മൂന്ന് പേരും തകർത്തു! മെസിക്കൊപ്പം കളി ചിരികളുമായി വിസ്മയയും ആശിഷും; വിഡിയോ വൈറൽ