Kerala

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു ; ഭയന്നുവിറച്ച് യാത്രക്കാര്‍ ( വീഡിയോ)

തിരൂരിലേക്കു പോവുകയായിരുന്ന 'ജോണീസ്' ബസിനാണ്  തീപിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന് തീപിടിച്ചു.  മഞ്ചേരിയില്‍ നിന്നും തിരൂരിലേക്കു പോവുകയായിരുന്ന 'ജോണീസ്' ബസിനാണ് രാവിലെ ഒന്‍പതരയോടെ തീപിടിച്ചത്. ടയറിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. 

തീ ആളുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബസ് നടുറോഡില്‍ തന്നെ നിര്‍ത്തി ബസ് ക്ലീനറും കണ്ടക്ടറും ആളുകളെ ഇറക്കി. ഇതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ചു തീയണച്ചു. പിന്നീട് യാത്രക്കാരെ കയറ്റാതെയാണ് ബസ് പോയത്.

വീഡിയോ കടപ്പാട് : ന്യൂസ് ലൈവ് കേരള
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും