Kerala

കഠിനംകുളം കൂട്ടബലാല്‍സംഗം : ഒരാള്‍ കൂടി അറസ്റ്റില്‍ ; പിടിയിലായത് യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമ

ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കഠിനംകുളം കൂട്ടബലാല്‍സംഗക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്‍രെ സുഹൃത്തായ മനോജ് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയാണ് ഇയാള്‍.

ഇയാളാണ് ഭര്‍ത്താവുമായി ഒരുസംഘം ആളുകള്‍ വഴക്കുണ്ടാക്കുന്നുവെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിന് അടുത്തെത്തിച്ചത്. കസ്റ്റഡിയിലുണ്ടായിരുന്ന ഇയാളുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

യുവതിയുടെ ഭർത്താവ് (30), ഇയാളുടെ സുഹൃത്തുക്കളായ മൻസൂർ (30), രാജൻ (65), അക്ബർ ഷാ (25), മനോജ് (24), അർഷാദ് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ നൗഫലി(26)നെ പിടികിട്ടാനുണ്ട്. 4 വയസ്സുള്ള കുട്ടിയെ മർദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.

യുവതിയുടെ ശരീരത്തിൽ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉൾപ്പെടെ കാര്യമായ പരുക്കുണ്ട്. 4 വയസ്സുള്ള മകനെ പ്രധാന സാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതി ഒരു മാസം മുൻപാണ് വീണ്ടും പോത്തൻകോടുള്ള വീട്ടിൽ എത്തിയത്. ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് വ്യാഴാഴ്ച 4 മണിയോടെ ഭർത്താവ് ഇവരെയും 2 മക്കളെയും സ്കൂട്ടറിൽ കയറ്റി പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. അവിടെ വെച്ചാണ് ബലമായി മദ്യം കുടിപ്പിച്ചശേഷം പീഡനത്തിന് വിധേയയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT