Kerala

കണ്ണൂരിലെ ലൈം​ഗിക പീഡനം; പെൺകുട്ടികളിൽ ചിലർ കഞ്ചാവ് ഉപയോ​ഗിച്ചിരുന്നതായി റിപ്പോർട്ട്

ലൈംഗിക പീഡനത്തിനിരയായ കണ്ണൂരിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ലൈംഗിക പീഡനത്തിനിരയായ കണ്ണൂരിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. പൊലീസ് റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. ജില്ലയില്‍ പീഡ‍നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനികളില്‍ കഞ്ചാവിന്‍റെ ഉപയോഗം കണ്ടെത്തിയത്. 

പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗക്കേസിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പറശ്ശിനിക്കടവ് പീഡനത്തിനിരയായ പെണ്‍കുട്ടിയും അതേ സ്കൂളിലെ ചില പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ലഹരി മരുന്നും മൊബൈല്‍ ഫോണും നല്‍കിയാണ് കുട്ടികളെ പീഡ‍ിപ്പിച്ചിരുന്നത്. പിതാവ് അടക്കമുള്ള ബന്ധുക്കളും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇത്തരം ലൈംഗിക ചൂഷണങ്ങള്‍  കൂടിവരുകയാണെന്നും കണ്ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം പുല്ലരിയാന്‍ പോയപ്പോള്‍

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെൺകുട്ടിയെ ചതിച്ചു; ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടി; കോട്ടയത്ത് 22-കാരൻ പിടിയിൽ

പൂക്കളം തട്ടിത്തെറിപ്പിച്ചത് ബെംഗളൂരുവിലല്ല, പാലാരിവട്ടത്ത്; അന്വേഷണം ശക്തമാക്കി പൊലീസ്

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ