Kerala

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന ഇവര്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മട്ടന്നൂരില്‍ ഇടിമിന്നലേറ്റ് രണ്ട്‌പേര്‍ മരിച്ചു. 19ാം മൈലില്‍ വാടകമുറിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് സര്‍ദാര്‍ (32), അമൃത് ലാല്‍ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15ഓടെയുണ്ടായ മിന്നലിലാണ് അപകടമുണ്ടായത്.

കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന ഇവര്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. പെയിന്റിങ് തൊഴിലാളികളാണ് മരിച്ച യുവാക്കള്‍. മിന്നലേറ്റ ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിശോധനയ്ക്കുശേഷം ബീഹാറിലേക്ക് കൊണ്ടുപോകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

ബിജെപി ഇന്നൊരു 'ഗുജറാത്തി കമ്പനി'; ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ

'മലയാള സിനിമയുടെ അവസ്ഥ എന്തെന്ന് പോലും അറിയില്ല, അപ്പോൾ 50-ാമത്തെ തിയറ്റർ'; പൊട്ടിച്ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ

'ഏത് ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ധ്രുവ്, എനിക്ക് വോയ്‌സ് ഇല്ല'; വൈറലായി ഒരുമിച്ചുള്ള അഭിമുഖം

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്