Kerala

കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; സഹോദരങ്ങള്‍ മരിച്ചു

തലവടി തണ്ണൂവേലില്‍ സുനിലിന്റെ മക്കള്‍ മിഥുന്‍ എസ് പണിക്കര്‍ ( 21 ), നിമല്‍ എസ്.പണിക്കര്‍ (19) എന്നിവരാണ് മരിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എടത്വാ കൈതമുക്ക് ജങ്ഷന് സമീപം കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവടി തണ്ണൂവേലില്‍ സുനിലിന്റെ മക്കള്‍ മിഥുന്‍ എസ് പണിക്കര്‍ ( 21 ), നിമല്‍ എസ്.പണിക്കര്‍ (19) എന്നിവരാണ് മരിച്ചത്. 

രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. അമ്പലപ്പുഴയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ കൈതമുക്ക് ജങ്ഷണ് സമീപം ഇവര്‍ ഓടിച്ചിരുന്ന വാഹനം മരത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വെട്ടി പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT