Kerala

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു; തെരഞ്ഞെടുപ്പുകളുടെ പൂര്‍ണ ചുമതല

ലീഗിന്റെ അഖിലേന്ത്യ ചുമതലകള്‍ ഇ ടി മുഹമ്മദ് ബഷീറിന് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ അഖിലേന്ത്യ ചുമതലകള്‍ ഇ ടി മുഹമ്മദ് ബഷീറിന് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ്. 

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിക്ക് ചുമതല നല്‍കിയതില്‍ വിജയം കണ്ടെത്താന്‍ സാധിച്ചു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ എന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ചുക്കാന്‍ പിടിക്കാന്‍ ത്രാണിയുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

2017ല്‍ ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നു നടന്ന മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്് ചുവടുമാറിയത്. 2019ല്‍ വീണ്ടും മലപ്പുറത്ത് നിന്ന് ജയിച്ച് എംപിയായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT