Kerala

 കെ. കരുണാകരനെ കുതുകാല്‍വെട്ടിയ ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും മാപ്പ് പറയണം: ചെറിയാന്‍ ഫിലിപ്പ്

ചാരക്കേസ് ചമച്ച് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയയില്‍ പശ്ചാത്തപിച്ച് കെപിസിസി താത്കാലിക അദ്ധ്യക്ഷന്‍ എംഎം ഹസന്‍ രംഗത്ത് വന്നത് ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ. കരുണാകരനെ കുതുകാല്‍വെട്ടിയ ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും മാപ്പ് പറയണമെന്ന് കരുണാകരനെ രാജിവയ്പ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളുകളില്‍ ഒരാളായിരുന്ന ചെറിയാന്‍ ഫിലിപ്പ്. കെ കരുണാകരനെ കുതികാല്‍ വെട്ടിയ പാപക്കറയില്‍ നിന്നും മോചിതനാകണമെങ്കില്‍ ഉമ്മന്‍ ചാണ്ടി ഇനിയെങ്കിലും മാപ്പു പറയണം, ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

ചാരക്കേസ് ചമച്ച് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയയില്‍ പശ്ചാത്തപിച്ച് കെപിസിസി താത്കാലിക അദ്ധ്യക്ഷന്‍ എംഎം ഹസന്‍ രംഗത്ത് വന്നത് ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. വിഷയത്തില്‍ ഇതുവരെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചിട്ടില്ല. കരുണാകരനെ രാജിവയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ഹസന്റെ തുറന്നുപറച്ചില്‍. ഇതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കരുണാകരനെ താഴെയിറക്കുന്നതിനായി നടന്ന ഗൂഢാലോചനയില്‍ ചെറിയാന്‍ ഫിലിപ്പ് പങ്കാളിയായിരുന്നു. കേരള ശബ്ദത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പ്രതിപാദിച്ചിരുന്നു.

ഹസന്റെ വെളിപ്പെടുത്തലോടെ എ ഗ്രൂപ്പ് പ്രതിസന്ധിയിലായിരിക്കെയാണ് ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്ന ആവശ്യവുമായി ചെറിയാന്‍ഫിലിപ്പ് രംഗത്തുവന്നിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT