Kerala

കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ട സ്ഥലമാറ്റം

ഇന്നലത്തെ പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം ജീവനക്കാരെയാണ് ദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ണിമുടക്കില്‍ പങ്കെടുത്ത ഒരു കൂട്ടം ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. ഇന്നലത്തെ പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം ജീവനക്കാരെയാണ് ദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. കരുനാഗപ്പള്ളി,എറണാകുളം, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര ഡിപ്പോകളില്‍ നിന്നുള്ള 137 െ്രെഡവര്‍മാരെയാണ് സ്ഥലം മാറ്റിയത്.

കരുനാഗപ്പള്ളിയിലുള്ളവരെ കാസര്‍കോട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ളവരെ തൃശ്ശൂര്‍,ചാലക്കുടി,കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലേക്കും സ്ഥലം മാറ്റി.

അതേസമയം സ്ഥലംമാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണെന്ന് എഐടിയുസി ആരോപിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രസംഗത്തില്‍ പലതും പറയും; പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'

വോസിന്യയുടെ വിസ്മയ സേവുകൾ കണ്ട് അമ്മ ​ഗാലറിയിൽ ഇരുന്ന് കൈയടിക്കും; ലോകകപ്പ് കാണാൻ വിസ അനുവദിച്ച് യുഎസ്

ജവാന്‍ ഉത്പാദനം നിലച്ചു, 28 കോടിയുടെ നഷ്ടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മമത ബാനർജിക്ക് തിരിച്ചടി; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

വനിതാ സംവരണ-മണ്ഡല പുനര്‍നിര്‍ണയ വിവാദം; ചന്ദ്രബാബു നായിഡുവിന്റെ നിലപാടിനെതിരെ തരൂര്‍

SCROLL FOR NEXT