Kerala

കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത

ബന്ധപ്പെട്ട ഫയലുകള്‍ സെപ്റ്റംബര്‍ 14നകം ഹാജരാക്കണമെന്നും നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധമായ നടപടികള്‍ക്കെതിരേയാണ് അന്വേഷണം. ബന്ധപ്പെട്ട ഫയലുകള്‍ സെപ്റ്റംബര്‍ 14നകം ഹാജരാക്കണമെന്നും നിര്‍ദേശം. സാമഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്കെതിരേയും അന്വേഷണം നടത്തും.പ്രതിപക്ഷ നേതാവിന്റെ പരാതിയെത്തുടര്‍ന്നാണ് ലോകായ.ുക്ത ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാല്‍ കേസ് നിലനില്‍ക്കുന്നുവെന്നും ലോകായുക്ത വ്യക്തമാക്കി. 

ബാലാവകാശ കമ്മീഷനില്‍ സ്വതാത്പര്യ പ്രകാരം മന്ത്രി ആളെ കയറ്റി എന്നും ഇതിനായി നിയമനം വൈകിപ്പിച്ചുവെന്നുമാണ് ആക്ഷേപം. ഇതേ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയിരുന്നത്.
സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശൈലജ കോടതിയെ ലമീപിച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ നീക്കാന്‍ സാധിക്കില്ലായെന്നായിരുന്നു കോടതി നിലപാട്. കേസിലെ ഉത്തരവാദിത്തത്തില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ കമ്മീഷന്‍ അംഗമായെന്നും കോടതി ചോദിച്ചിരുന്നു.ഇത് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം, ഒമ്പതു മണിക്ക് ട്രെന്‍ഡ് അറിയാം

Kerala Election Results 2026 Live: കാത്ത് കാത്ത് കേരളം..; ഉടന്‍ ജനവിധിയറിയാം

നിമിഷങ്ങളെണ്ണി കാത്തിരിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത്, മുഖ്യമന്ത്രി കണ്ണൂരില്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും; നേമത്ത് പ്രതീക്ഷ: ശബരീനാഥന്‍

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT