Kerala

കേരളത്തിന് സഹായഹസ്തവുമായി  നടികര്‍സംഘം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു ലക്ഷം നൽകും

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ  നടികര്‍സംഘം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ  നടികര്‍സംഘം. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു. 

പ്രസിഡന്റ് എം. നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ സംഘത്തിന്റെ ട്രഷറര്‍ കാര്‍ത്തി, കമ്മിറ്റി അംഗങ്ങളായ നടന്‍ പശുപതി, ശ്രീമന്‍, അജയ് രത്‌നം, മനോബാല, നടി നളിനി, സംഗീത, സോണിയ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രശസ്ത തമിഴ് നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.  സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പേരിലാണ് സംഭാവന നല്‍കിയത്. നടനും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT