Kerala

കോട്ടയത്ത് മൃതദേഹം വെട്ടിനുറുക്കി ചാക്കില്‍കെട്ടിയ നിലയില്‍

മാങ്ങാനത്ത് മനുഷ്യശരീരം വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മാങ്ങാനത്ത് മനുഷ്യശരീരം വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍. റോഡിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിനോടു ചേര്‍ന്നുള്ള ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ താമസക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

അഴുകി തുടങ്ങിയ മൃതദേഹത്തിന്റെ രണ്ട് കാലുകളാണ് ആദ്യം കാണപ്പെട്ടത്. പിന്നീട് പൊലീസ് എത്തി കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ വെട്ടി നുറുക്കപ്പെട്ട നിലയില്‍ മറ്റൊരു ചാക്കില്‍ കാണപ്പെട്ടത്. ആളിനെ തിരിച്ചറിയാന്‍ ആയിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

മുടി കളർ ചെയ്യുമ്പോൾ നെറ്റിയിൽ നിറം പറ്റിയോ ? ഇവ പരീക്ഷിക്കാം

യുഎസ് ഉപരോധം; ഇറാൻ എണ്ണയുമായി ഇന്ത്യയിലേക്ക് തിരിച്ച കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

നൂറും നൂറ്റമ്പതും കോടികള്‍ വാങ്ങി രണ്‍ബീറും യാഷും; രണ്ടക്കം കടക്കാതെ സായ് പല്ലവി; രാമായണ പ്രതിഫല കണക്ക് ഇങ്ങനെ!

ഇത് അശ്ലീലത്തേക്കാള്‍ മോശം; ചെഗുവേരയെ മോശമായി ചിത്രീകരിച്ചു; പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബിനോയ് ബിശ്വം

SCROLL FOR NEXT