Kerala

"കോൺഗ്രസിന് വിലയിടിഞ്ഞെങ്കിലും കോൺഗ്രസ് എംഎൽഎമാർക്ക് വിലയേറിയിട്ടുണ്ട്"

കർണ്ണാടകത്തിലും ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയ സംഭവത്തിൽ രൂക്ഷപരിഹാസവുമായി മന്ത്രി  എംഎം മണി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കർണ്ണാടകത്തിലും ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയ സംഭവത്തിൽ രൂക്ഷപരിഹാസവുമായി മന്ത്രി  എംഎം മണി. കോൺഗ്രസ് പാർട്ടിക്ക് വിലയിടിഞ്ഞെന്നും കോൺഗ്രസ് എംഎൽഎമാർക്ക് വിലയേറിയെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

കർണ്ണാടകത്തിൽ എംഎൽഎമാർ രാജിക്കത്ത് നൽകിയതിനെ തുടർന്നുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഇതോടെ സഖ്യസർക്കാർ നിലംപൊത്തുമെന്ന അവസ്ഥയിലാണ്. അതിനിടെ കോൺ​ഗ്രസിന് കൂടുതൽ ആഘാതം നൽകി ​ഗോവയിൽ 15  എംഎൽഎമാരിൽ പ്രതിപക്ഷ നേതാവ് അടക്കം 10 പേർ ബിജെപി പാളയത്തിലേക്ക് കൂറുമാറിയത്.  

ഇതിനെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ കുറിപ്പ്. "കോൺഗ്രസ് പാർട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോൺഗ്രസ് MLA മാർക്ക് വിലയേറിയിട്ടുണ്ട്" എന്നാണ് മന്ത്രി എംഎം മണി ഫെയ്സ്ബുക്കിൽ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21