Kerala

ക്ഷേത്ര ​ദർശനത്തിനെത്തിയ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; യുവതി പിടിയിൽ

ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ  യുവതി പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ  യുവതി പിടിയിൽ. പാനൂർ സ്വദേശി ഷംന ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ പറശ്ശിനിക്കടവ് ക്ഷേത്ര ദർശനത്തിനെത്തിയ ചാലക്കുടി, കോഴിക്കോട് സ്വദേശികളുടെ കുട്ടികളുടെ രണ്ട് പവനിലധികം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. 

ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ്  പൊലീസ് പാനൂർ  മേലെ ചെമ്പാട് വാടകയ്ക്ക് താമസിക്കുന്ന ഷംന ബിജുവിനെ പിടികൂടിയത്. ഇവരിൽ നിന്ന് മോഷണം പോയ സ്വർണാഭരണം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും