Kerala

ഇന്നസെന്റിനെ വേണ്ട ; എതിര്‍പ്പുമായി ചാലക്കുടി മണ്ഡലം കമ്മിറ്റി

ഇന്നസെന്റിന് പകരം ചാലക്കുടിയില്‍ പി രാജീവിനെയോ, സാജു പോളിനെയോ മല്‍സരിപ്പിക്കണമെന്നും ലോക്‌സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിലവിലെ എംപി ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കുന്നതിനെതിരെ സിപിഎം ലോക്‌സഭാ മണ്ഡലം കമ്മിറ്റി രംഗത്ത്. ഇന്നസെന്റിന് വിജയസാധ്യതയില്ലെന്നാണ്  മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇന്നസെന്റിനെ തന്നെ വീണ്ടും പരിഗണിക്കുന്നതില്‍ മണ്ഡലം കമ്മിറ്റി ആശങ്ക അറിയിച്ചു.  

ഇന്നസെന്റിന് പകരം ചാലക്കുടിയില്‍ പി രാജീവിനെയോ, സാജു പോളിനെയോ മല്‍സരിപ്പിക്കണമെന്നും ലോക്‌സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു. ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ലോക്‌സഭാ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മണ്ഡലം കമ്മിറ്റിക്ക് കൂടി താല്‍പ്പര്യമുള്ള വ്യക്തികളെയാകണം മല്‍സരിപ്പിക്കേണ്ടതെന്നും യോഗത്തില്‍ ചിലര്‍ അഭിപ്രായം ഉന്നയിച്ചു. തുടര്‍ന്ന് രാജീവ്, സാജുപോള്‍ എന്നിവരുടെ പേരുകള്‍ മണ്ഡലം കമ്മിറ്റി ശുപാര്‍ശ ചെയ്തു. സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തിന് കൈമാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രകൃതി വാതക പൈപ്പ് ലൈന്‍ തെക്കന്‍ കേരളത്തിലേക്കും; കൊച്ചി - തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം

കുതിച്ച് രൂപ, രണ്ടുദിവസത്തിനിടെ 31 പൈസയുടെ നേട്ടം, രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

ഭിന്നത രൂക്ഷം; തീര്‍ത്ഥാടന നടത്തിപ്പ് ഐഎഎസ് ഉദ്യോഗസ്ഥനു കൈമാറാന്‍ സര്‍ക്കാര്‍ നീക്കം

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ചെയർപേഴ്സൺ സ്ഥാനാർഥിക്ക് കിട്ടിയത് 'പൂജ്യം' വോട്ട്: ബിജെപിക്ക് തിരിച്ചടി

മുതിര്‍ന്ന പൗരനാണോ?, അഞ്ചോ പത്തോ ലക്ഷം കൈയിലുണ്ടോ?; മികച്ച എഫ്ഡി റിട്ടേണ്‍ ഏത് ബാങ്കില്‍?