കൊച്ചി:സമൂഹമാധ്യമങ്ങളില്‍ ചെഗുവേരയെയും ഫിദലിനെയും തരംതാഴ്ത്തി പോസ്റ്റിടുന്ന നവസംഘികള്‍ക്കെതിരെ സ്വയംസേവകന്‍ നിവേദ്യം രാമചന്ദ്രന്‍ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രാമചന്ദ്രന്റെ വിമര്‍ശനം. ഫിദല്‍ കാസ്‌ട്രോയും ചെ ഗുവേരയും ഒക്കെ മഹത്തായ ലക്ഷ്യങ്ങള്‍ക്കായി സ്വജീവിതം ബലി നല്കിയവരാണ്. അവര്‍ മദ്യപാനികളും കഞ്ചാവു വലക്കാരും ബഹുസ്ത്രീ ബന്ധ( ഭാരതീയരായ പല വീരപുരുഷന്മാരും ഇത്തരക്കാരാണ് എന്നതു മറക്കരുത്) മുള്ളവരുമൊക്കെയാവാം.അത് അവരുടെ.പാശ്ഛാത്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു.
അവരിടതുപക്ഷമാണെന്നതുകൊണ്ട് മാത്രം അവരെ അടലപടല വിമര്‍ശിക്കണം.സംസ്‌കാരലേശമില്ലാത്ത വിശേഷണങ്ങള്‍ അവര്‍ക്കുമേല്‍ ചാര്‍ത്തണം.എന്നൊക്കെ ധരിച്ചുവശായ നവസംഘികളോട് സഹതാപമല്ല.അവഞ്ജയാണ് തോന്നുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബിജെപിയുടെ സമൂഹമാധ്യമങ്ങളില്‍ ചെഗുവേരയ്‌ക്കെതിരെ മോശമായ രീതിയിലായിരുന്നു നേതാക്കന്‍മാര്‍ ഉള്‍പ്പെടയുള്ളവരുടെ പ്രതികരണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates