Kerala

ജനലിലൂടെ വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമം; ജനലഴിക്കുള്ളില്‍ കുടുങ്ങി ഭീമന്‍ പെരുമ്പാമ്പ്; ഞെട്ടി വീട്ടുകാര്‍

കൊച്ചിയിലെ തേവയ്ക്കലിലാണ് നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പെരുമ്പാമ്പ് ജനലഴിയില്‍ കുടുങ്ങി. കൊച്ചിയിലെ തേവയ്ക്കലിലാണ് നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. തേവയ്ക്കല്‍ തെക്കേ പിഷാരത്ത് ഉണ്ണികൃഷ്ണന്റെ വീടിന് അകത്തേക്ക് ജനല്‍വഴിയാണ് ഭീമന്‍ പെരുമ്പാമ്പ് കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നൂഴ്ന്നു കയറുന്നതിനിടെ ജനലഴിയില്‍ കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം