Kerala

ജെയ്ക് സി തോമസ് വിവാഹിതനാകുന്നു; ഗീതു തോമസ് ജീവിത സഖി

സിപിഎം കോട്ടം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സിപിഎം കോട്ടം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ഗീതു തോമസ് ആണ് വധു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വെച്ച് ഒക്ടോബര്‍ 19നാണ് വിവാഹം. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകളാണ് ഗീതു. 

ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും സഖാക്കളെ ക്ഷണിച്ചു. ഈ ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന് വന്ന ജെയ്ക് 2016ല്‍ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 2016 മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയും ജെയ്ക് ആയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!