Kerala

ജോസ് കെ മാണി പക്ഷത്തെ യുഡിഎഫില്‍നിന്നു പുറത്താക്കി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന, മുന്നണി നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഐക്യ ജനാധിപത്യ മുന്നണിയില്‍നിന്നു പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന, മുന്നണി നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു.

മുന്നണി നിര്‍ദേശം അംഗീകരിക്കാത്ത ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ തുടര്‍ന്നുള്ള യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളായി നീളുന്ന തര്‍ക്കമാണ് ജോസ് പക്ഷത്തിന്റെ പുറത്താക്കലില്‍ എത്തിയത്. നേരത്തെയുള്ള ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു കൈമാറണമെന്ന് ജോസഫ് പക്ഷം ആവശ്യപ്പെട്ടു വരികയാണ്. മുന്നണി നേതൃത്വം ഇടപെട്ട് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയെങ്കിലും ജോസ് പക്ഷം തള്ളുകയായിരുന്നു. കോട്ടയത്ത് ഇത്തരത്തിലൊരു ധാരണയില്ലെന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്.

ആവശ്യത്തിനു സമയം നല്‍കിയിട്ടും തര്‍ക്ക പരിഹാരത്തിനു ജോസ് പക്ഷം വഴങ്ങിയില്ലെന്ന് ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി. പല തലത്തില്‍ ചര്‍ച്ച നടത്തിയിട്ടും സഹകരിച്ചില്ല. ഇങ്ങനെ ഒരു ഘടകകക്ഷിക്കു തുടരാനാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍