Kerala

തൃശൂര്‍പൂരം: വെടിക്കെട്ടിന് നിയമപരമായി അനുമതി നല്‍കും: നിര്‍മല സീതാരാമന്‍

മന്ത്രി വി.എസ്. സുനില്‍കുമാറുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയമപരമായി അനുമതി നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. തൃശൂരില്‍ നിന്നുള്ള മന്ത്രി വി.എസ്. സുനില്‍കുമാറുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
തൃശൂര്‍പൂരത്തില്‍ വെടിക്കെട്ട് നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കവെയാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിച്ചിരിക്കുന്നത്. പൂരങ്ങളോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള തീരുമാനത്തെത്തുടര്‍ന്ന് ഉത്രാളിക്കാവ് പൂരത്തിനുമുന്നോടിയായി തൃശൂരില്‍ ഹര്‍ത്താല്‍വരെ നടത്തിയതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ