Kerala

ദിലീപിനെ കുടുക്കാന്‍ വേണ്ടിയുള്ള ആസൂത്രിതശ്രമം; ദിലീപ് സ്ത്രീകളെ ബഹുമാനിക്കുന്നവനെന്നും പ്രവീണ

ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന്‍ ചെയ്യില്ല, മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും നടി പ്രവീണ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന്‍ ചെയ്യില്ല, മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും നടി പ്രവീണ. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ദിലിപിനെ എതിരെ അരൊക്കയൊ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്.

ഷോകളില്‍ അടക്കം ഒരുപാട് അദ്ദേഹവുമായി ഒരുമിച്ച് വര്‍ക്ക് ചെയ്ത അനുഭവമുണ്ട്. അദ്ദേഹം താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നല്‍കിയ പരിഗണനയും പ്രൊട്ടക്ഷനും വളരെ വലുതാണെന്നും പ്രവീണ പറയുന്നു. മനുഷ്യരാണ് ലോകത്തിലുള്ള ഏറ്റവും ചീത്തജീവികള്‍. ഭൂതപ്രേതങ്ങളെല്ലാം ഉണ്ടെങ്കില്‍ വെറും പാവങ്ങളാണ്. സിനിമാക്കാരെ വെച്ചാണ് ചാനലുകള്‍ പണം വാരുന്നത്. ഇക്കാര്യത്തില്‍ ചാനലുകള്‍ ദിലീപിനെ വെറുതെ ആക്രമിക്കുകയാണ്. റേറ്റിംഗിന് വേണ്ടിദയവ് ചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുത്. സത്യസന്ധമായി കാര്യങ്ങള്‍ അന്വേഷിച്ചു വേണം റിപ്പോര്‍ട്ട് നല്‍കാന്‍.മരിക്കാന്‍ കിടക്കുന്നവരെ കുത്തിക്കൊല്ലുന്ന' പ്രവണതയാണ് ചാനലുകള്‍ കാണിക്കുന്നതെന്നും പ്രവീണ പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!