Kerala

നടിയെ ആക്രമിച്ച കേസ്: സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്. അഡ്വ. പ്രതീഷ് ചാക്കോയുടെ ഓഫിസിലും ആലുവയിലെ വീട്ടിലുമാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുകയാണ് ലക്ഷ്യം. ചോദ്യം ചെയ്യലില്‍ അഭിഭാഷകന്‍ മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, മെമ്മറി കാര്‍ഡ് എന്നിവയെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് റെയ്ഡ്. 

ഫെബ്രുവരി 17നാണ് അങ്കമാലിയില്‍ അത്താണിക്കു സമീപം പ്രമുഖ നടിക്കെതിരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഫെബ്രുവരി 25ന് സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെപ്പറ്റി പ്രതി ഇതുവരെ പോലീസിന് വ്യക്തമായ മറുപടി കൊടുത്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം സൃഷ്ടിച്ചത്'

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര, ഇറങ്ങിക്കഴിഞ്ഞാണ് എങ്ങനെ പോകണമെന്ന് തീരുമാനിക്കുക: വിസ്മയ മോഹന്‍ലാല്‍

സാധാരണ സോക്കറ്റിലും ചാര്‍ജ് ചെയ്യാം, ഫിക്‌സ്ഡ് ബാറ്ററി പായ്ക്ക്, 128 കിലോമീറ്റര്‍ റേഞ്ച്; വിഡ വിഎക്‌സ്2 ഗോ വിപണിയില്‍

'ഹൃത്വിക്, പങ്കാളിയെ ഇങ്ങനെ അപമാനിക്കരുത്, എരിതീയില്‍ എണ്ണ ഒഴിക്കരുത്'; നടന് മറുപടിയുമായി കങ്കണ