Kerala

ദിലീപിന് പങ്കില്ല, കത്തെഴുതിച്ചത് സുനിയും ജയിലധികൃതരും ചേര്‍ന്നെന്ന് സഹതടവുകാരന്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ തന്നെ ഭീഷണിപ്പെടുത്തി സുനിയും ജയിലധികൃതരും ചേര്‍ന്ന് തന്നെ കൊണ്ട് ദിലീപിന് കത്തെഴുതിക്കുകയായിരുന്നെന്ന് വിപിന്‍ലാല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ തന്നെ ഭീഷണിപ്പെടുത്തി സുനിയും ജയിലധികൃതരും ചേര്‍ന്ന് തന്നെ കൊണ്ട് ദിലീപിന് കത്തെഴുതിക്കുകയായിരുന്നെന്ന് വിപിന്‍ലാല്‍. അതേസമയം കത്ത് എഴുതിയത് താന്‍ തന്നെയാണെന്നും വിപിന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുനിയുടെ കസ്റ്റഡി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ അപേക്ഷ കോടതി തള്ളി. പൊലീസ് വര്‍ധിച്ചെന്ന വാദവും കോടതി അംഗീകരിച്ചില്ല. കൂട്ടുപ്രതികളായ വിഷ്ണു, വിപിന്‍ലാല്‍ എന്നിവരെയും  പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പള്‍സര്‍ സുനി പറഞ്ഞത് ശരിയാണെന്ന് വിഷ്ണു അഭിപ്രായപ്പെട്ടു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാമെന്നു പറഞ്ഞ വിഷ്ണു, ദിലീപാണോ എന്ന ചോദ്യത്തിന് അങ്ങനെയാകാമെന്നും അറിയില്ലെന്നുമായിരുന്നു മറുപടി.

ജയിലിലേക്കു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തിയ കേസിലാണ് സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് അന്വേഷണസംഘത്തിന് മുമ്പാകെ സുനില്‍ നല്‍കുന്നത്.

കോയമ്പത്തൂരില്‍ നിന്ന് മോഷണം പോയ മൊബൈലാണ് സുനി ജയിലില്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരില്‍ ഉള്‍പ്പടെ കൊണ്ടുപോയി തെളിവെടുക്കേണ്ടതിനാല്‍ പത്തുദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം പ്രതിഭാഗം എതിര്‍ത്തതോടെയാണ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT