Kerala

നീനുവിന് മാനസികരോ​ഗമില്ലെന്ന് ചികിത്സിച്ച ഡോക്ടർ കോടതിയിൽ; അന്വേഷണസംഘം രേഖകൾ സമർപ്പിച്ചു

നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന‌് വ്യ​ക്ത​മാ​ക്കു​ന്ന ആ​ശു​പ​ത്രി രേ​ഖ​ക​ൾ അന്വേഷണ സംഘം കോ​ട​തി​യി​ൽ സമർപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൊ​ല്ല​പ്പെ​ട്ട കെ​വി​ൻ പി ​ജോ​സ​ഫി​ന്റെ ഭാ​ര്യ നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന‌് വ്യ​ക്ത​മാ​ക്കു​ന്ന ആ​ശു​പ​ത്രി രേ​ഖ​ക​ൾ അന്വേഷണ സംഘം കോ​ട​തി​യി​ൽ സമർപ്പിച്ചു. നീ​നു മാനസിക രോ​ഗത്തിന്  ചികിത്സയിലായിരുന്നെന്ന പ്ര​തി​ഭാ​ഗ​ത്തി​​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ര്‍ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് പരിശോധനാ റി​പ്പോ​ര്‍ട്ട് ഹാ​ജ​രാ​ക്കി​യ​ത്.

നീ​നു​വി​നെ മൂ​ന്നു​ത​വ​ണ ചികിൽസക്കായി തന്റെ അടുക്കൽ കൊണ്ടുവന്നിരുന്നെന്നും  എന്നാൽ സാ​ധാ​ര​ണ കൗ​ൺ​സ​ലി​ങ‌് മാ​ത്ര​മാ​ണ‌് ന​ൽ​കി​യ​തെ​ന്നും  മാ​ന​സി​ക​മാ​യി നീനുവിന് ത​ക​രാ​റൊ​ന്നു​മി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ലെ ഡോ. ​വൃ​ന്ദ ഏ​റ്റു​മാ​നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചു. താൻ ഒ​രാളുമായി അടുപ്പത്തിലാണെന്നും  അ​തി​ല്‍നി​ന്ന് പിൻമാറാൻ ഒരുക്കമല്ലെന്ന് നീനും തന്നോട് പറഞ്ഞതായി ഡോക്ടർ പറഞ്ഞു

അ​തേ​സ​മ​യം, നീ​നു​വി​ന് മനോരോ​ഗം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ തെ​ളി​യി​ക്കാ​നാ​യി മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​പ്രതിഭാഗം ​ആവ​ശ്യ​പ്പെ​ട്ടു. ഒ​ന്നാം പ്ര​തി​യും നീ​നു​വി​​ന്റെ സ​ഹോ​ദ​ര​നു​മാ​യ ഷാ​നു ചാ​ക്കോ​യു​ടെ ശ​ബ്​​ദ​സാ​മ്പി​ള്‍ എ​ടു​ക്ക​ണ​മെ​ന്ന പൊ​ലീ​സി​ന്റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ മു​ൻ എഎ​സ്ഐ ബി​ജു, കെ​വി​​ന്റെ ബ​ന്ധു അ​നീ​ഷ് എ​ന്നി​വ​രു​മാ​യി ഷാ​നു ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. ഇ​ത‌് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​നാ​ണ് ശ​ബ്​​ദ​സാ​മ്പി​ൾ  ശേ​ഖ​രി​ക്കാ​ൻ ​ശ്രമിച്ച​ത്.

എ​ന്നാ​ൽ, പ്ര​തി​ക​ളു​ടെ ശ​ബ്​​ദ​സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​ൻ നി​യ​മാ​നു​സൃ​ത​മാ​യി സാ​ധ്യ​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളി. ശ​ബ്​​ദ​സാ​മ്പി​ൾ ന​ൽ​കാ​ൻ സ​മ്മ​ത​മ​ല്ലെ​ന്ന‌് ഷാ​നു അ​റി​യി​ച്ചി​രു​ന്നു. സു​ര​ക്ഷി​ത​മായാ​ണോ നീ​നു താ​മസി​ക്കു​ന്ന​ത‌് എ​ന്ന‌് പ​രി​ശോ​ധി​ക്കാ​ൻ പൊ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. കേ​സി​ൽ നീ​നു​വി​​ന്റെ അ​മ്മ ര​ഹ‌്ന​യെ ചോ​ദ്യം ചെയ്യുന്നത് നീ​ട്ടി​ വെച്ച​താ​യി ഡി​വൈഎ​സ‌്പി ഗി​രീ​ഷ‌് പി സാ​ര​ഥി അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT