Kerala

പദ്മഭൂഷണ്‍ ഫാ.ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐ അന്തരിച്ചു

അമല ആശുപത്രിയോട് ചേര്‍ന്നുള്ള അമല ഭവനില്‍ വിശ്രമ ജീവിതം നയിക്കവെ വ്യാഴാഴ്ച വൈകുന്നേരം 6.30നായിരുന്നു അന്ത്യം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പദ്മഭൂഷണ്‍ ഫാ.ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐ(103) അന്തരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും അമരക്കാരനായിരുന്നു.

അമല കാന്‍സര്‍ ആശുപത്രി സ്ഥാപക ഡയറക്ടറുമായിരുന്നു. അമല ആശുപത്രിയോട് ചേര്‍ന്നുള്ള അമല ഭവനില്‍ വിശ്രമ ജീവിതം നയിക്കവെ വ്യാഴാഴ്ച വൈകുന്നേരം 6.30നായിരുന്നു അന്ത്യം. 

വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ ഭൗതീക ശരീരം അമല ആസുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണിക്ക് ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമദേവാലയത്തില്‍ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധ ബലിയോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സാംസ്‌കാരിക ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

ആക്കുളം ചേറ്റുവ ജലപാത തുറന്നു; ചിലക്കൂര്‍ ടണലിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി

'കേരള സ്‌റ്റോറിയെന്ന് പേരിടാന്‍ സംവിധായകന്റെ അപ്പന്റെ വകയാണോ കേരളം'; ഫിജിയില്‍ നിന്നും വിഡിയോയുമായി സുജിത് ഭക്തന്‍

ഇവയ്ക്കൊപ്പം മാതളനാരങ്ങ കഴിക്കരുത്

SCROLL FOR NEXT