Kerala

പാഴ്സൽ അയക്കാം; ഓഖ- തിരുവനന്തപുരം ട്രെയിൻ നാളെ പുറപ്പെടും 

മംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാഴ്സൽ അയക്കേണ്ടവർക്ക് ഈ  അവസരം പ്രയോജനപ്പെടുത്താം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഗുജറാത്തിലെ ഓഖയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പാഴ്സൽ സർവീസ് നടത്താൻ ട്രെയിൻ സർവീസ് ഷെഡ്യൂള്‍ ചെയ്തു. മംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാഴ്സൽ അയക്കേണ്ടവർക്ക് ഈ  അവസരം പ്രയോജനപ്പെടുത്താം. ഒറ്റ സർവീസാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 

നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ പുറപ്പെടുന്ന ട്രെയിൻ  22ന് ഉച്ചയ്ക്ക് 12മണിക്ക് തിരുവനന്തപുരത്ത് എത്തും. 22-ാം തിയതി രാത്രി 11 മണിക്കാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിൻ തിരികേപോകുന്നത്.  22ന് ഉച്ചയ്ക്ക് 12നു തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം നോര്‍ത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് കേരളത്തിൽ സ്റ്റോപ്പുള്ളത്.

മംഗളൂരു, മഡ്ഗാവ്, പനവേൽ, സൂറത്ത്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും. അഞ്ചു പാഴ്സൽ വാനുകളും ഒരു എസ്എൽആർ കോച്ചുമാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം: ഡിവൈഎഫ്ഐയുടെ ‘ആർദ്രം’ പദ്ധതിക്ക് കൈത്താങ്ങ്

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ

കൊടുംചൂടിൽ കുളിരേകിയ പച്ചപ്പ് ഓർമ്മയാകുന്നു; താഴെചൊവ്വയിലെ തണൽമരങ്ങൾ മുറിച്ചുതുടങ്ങി